09 April, 2026 11:42:48 AM


സ്വർണവില താഴേക്ക് ഇറങ്ങുന്നോ? ഒറ്റയടിക്ക് 1720 രൂപ കുറഞ്ഞു



കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ് . 22 കാരറ്റ് സ്വർണം പവന് 1,11,080 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 13,885 രൂപയിലാണ് വ്യാപാരം. കഴിഞ്ഞ ദിവസത്തെ റെക്കോർഡ് മുന്നേറ്റത്തിൽ നിന്നും ഗ്രാമിന് 215 രൂപയും പവന് 1720 രൂപയുടെ കുറവുമാണ് ഇന്നുണ്ടായിരിക്കുന്നത് . 18 കാരറ്റ് സ്വർണത്തിന് പവന് 91,280 രൂപയും ഗ്രാമിന് 11,410 രൂപയുമാണ് ഇന്നത്തെ വില. 14 കാരറ്റ് സ്വർണത്തിനാകട്ടെ ഗ്രാമിന് 8,885 രൂപയും പവന് 71,080 രൂപയും 9 കാരറ്റിന് ഗ്രാമിന് 5,730 രൂപയും പവന് 45,840 രൂപയുമാണ് ഇന്നത്തെ വില.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 913