02 March, 2026 01:22:56 PM


രാജ്യാന്തര വിപണിയില്‍ കുതിച്ചുയര്‍ന്നിട്ടും കേരളത്തില്‍ കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില



തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Kerala Gold Rate) ഇന്ന് വൻ ഇടിവ്. പവന് 2,400 രൂപ കുറഞ്ഞ് 1,24,520 രൂപയിലെത്തി. ഗ്രാം വില 300 രൂപ ഇടിഞ്ഞ് വില 15,565 രൂപയിലെത്തി. രാജ്യാന്തര വില ഔൺസിന് 125 ഡോളർ ഉയർന്ന് 5,356 ഡോളർ നിലവാരത്തിൽ തുടരുന്നു. രാജ്യാന്തര വിപണിയില്‍ വില ഉയർന്നിട്ടും കേരളത്തിൽ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 16,980 രൂപയും, പവന് 1,35,840 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 12,735 രൂപയും പവന് 1,01,880 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 315 രൂപയും കിലോഗ്രാമിന് 3,15,000 രൂപയുമാണ് ഇന്നത്തെ നിരക്ക്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K