19 November, 2026 12:37:01 PM
സ്വർണവില കുത്തനെ താഴേക്ക്; പവന് 1880 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും കനത്ത ഇടിവ്. പവൻ വിലയിൽ ഒറ്റയടിക്ക് 1,880 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ വില 95,840 രൂപയും ഒരു ഗ്രാം സ്വർണത്തിന് 235 രൂപയുടെ കുറവോടെ 11,980 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. നവംബർ 17 നായിരുന്നു സ്വർണ വില നാളുകൾക്ക് ശേഷം ഒരു ലക്ഷം രൂപയിൽ താഴെയെത്തിയത്. മാസങ്ങളായി തുടർച്ചയായി ഉയർന്നുകൊണ്ടിരുന്ന സ്വർണവില പെട്ടെന്ന് താഴേക്ക് പതിച്ചതോടെ ഉപഭോക്താക്കൾക്കും സ്വർണാഭരണ വിപണിക്കും വലിയ ആശ്വാസമാണ് ലഭിച്ചിരിക്കുന്നത്.




