07 March, 2026 11:22:16 AM
സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്; ഒറ്റയടിക്ക് 1840 രൂപ കൂടി

കൊച്ചി: തുടർച്ചയായി താഴ്ന്നതിന് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. 22 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന് 1840 രൂപ വർധിച്ച് 1,20,000 രൂപയായി. ഒരു ഗ്രാമിന് 230 രൂപ വർധിച്ച് 15,000 രൂപയിലേക്കെത്തി. 24 കാരറ്റ് സ്വർണത്തിന്റെ വിലയും വർധിച്ചു. ഗ്രാമിന് 251 രൂപ കൂടി 16,364 രൂപയായി. ഒരു പവൻ സ്വർണത്തിന് 2,008 രൂപ വർധിച്ച് 1,30,912 രൂപയായി.
സ്വർണവില മുകളിലേക്ക് പോയപ്പോൾ വെള്ളിവിലയിൽ കുറവാണ് ഉണ്ടായത്. എന്നാൽ വലിയ കുറവല്ല, നാമമാത്രമായ കുറവ് മാത്രമാണ് ഉണ്ടായിരുന്നത്. ഒരു ഗ്രാമിന് വെറും 10 പൈസ മാത്രമാണ് കുറഞ്ഞത്. 289.90 രൂപയാണ് ഇന്നത്തെ നിരക്ക്. 10 ഗ്രാം വെള്ളിക്ക് ഒരു രൂപ മാത്രമാണ് കുറഞ്ഞത്. 2,899 രൂപയാണ് ഇന്നത്തെ വില.




