23 January, 2026 12:21:43 PM


സ്വര്‍ണവില കുതിക്കുന്നു; പവന് ഒറ്റയടിക്ക് കൂടിയത് 3960 രൂപ



കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വൻ വർധന. 3960 രൂപയാണ് ഇന്ന് മാത്രം പവന് കൂടിയത്. ഇതോടെ ഒരു പവന് 1,17,120 രൂപയിലാണ് ഇന്ന് വ്യാപരം നടക്കുന്നത്. ഒരു ​ഗ്രാം സ്വർണത്തിന് ഇന്ന് 495 രൂപയാണ് വില കൂടിയത്. ഇതോടെ 14,640 രൂപയാണ് ഇന്നത്തെ ഗ്രാം വില. ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന നിരക്കിലാണ് സ്വര്‍ണവില തുടരുന്നത്. ഡിസംബർ 23നാണ് സ്വർണവില ആദ്യമായി ഒരു ലക്ഷം കടന്നത്.

വലിയ വർധനവാണ് ഓരോ ദിവസവും സ്വർണവിലയിലുണ്ടായി കൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും കാരണമാണ് സ്വര്‍ണവിലയിൽ വന്‍ കുതിപ്പുണ്ടാകുന്നത്. രൂപയുടെ മൂല്യത്തിനനുസരിച്ചും വിലയിൽ ദിവസേന മാറ്റങ്ങൾ വരാം. ജ്വല്ലറികളിൽ നിന്ന് വാങ്ങുമ്പോൾ ഇതിനോടൊപ്പം പണിക്കൂലിയും ജിഎസ്ടിയും അധികമായി നൽകേണ്ടി വരും. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K