08 April, 2026 01:18:26 PM
പി ആന്‍റ് ജെ ട്രേഡിംഗ് : അഞ്ച് പതിറ്റാണ്ടിന്‍റെ പാരമ്പര്യവുമായി പുതിയ രൂപത്തിലും ഭാവത്തിലും

ഏറ്റുമാനൂര്‍: ഏഴരപൊന്നാനകളുടെ നാട്ടില്‍ ഹാർഡ്‌വെയര്‍ വിപണനരംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെയായി വ്യക്തിമുദ്ര പതിപ്പിച്ച വെട്ടൂർ പെയിന്‍റ്സ് എന്ന സ്ഥാപനം പുനര്‍നാമകരണം ചെയ്ത് കൂടുതല്‍ സേവനങ്ങളുമായി രംഗത്ത്. 1967ൽ ആരംഭിച്ച സ്ഥാപനം ഇപ്പോൾ പി & ജെ ട്രേഡിംഗ് ആൻഡ് കോൺട്രാക്റ്റിംഗ് എന്ന പേരില്‍ പാരമ്പര്യം കാത്തുസൂക്ഷിച്ച് പുതുക്കിയ ഊർജവും വിശാലമായ സേവനങ്ങളുമായാണ് രംഗപ്രവേശം ചെയ്തിരിക്കുന്നതെന്ന് സ്ഥാപനമുടമ ഫിലിപ്പ് ജോസഫ് പറയുന്നു. നവീകരിച്ച ഷോറൂമിന്‍റെ ഔദ്യോഗിക ഉദ്ഘാടനം ഏപ്രില്‍ അവസാനവാരം നടക്കും.
പ്രീമിയം പെയിന്‍റുകൾ, ഹാർഡ്‌വെയർ ഉപകരണങ്ങൾ, നിർമാണ സാമഗ്രികൾ, നൂതന ആധുനിക യന്ത്രങ്ങൾ തുടങ്ങിയവയ്ക്കു പുറമെ റെസിഡൻഷ്യൽ - കൊമേഴ്‌സ്യൽ പ്രോജക്ടുകൾക്കുള്ള വിദഗ്ദ്ധ പരിഹാരങ്ങളും പിന്തുണയുമായാണ് സ്ഥാപനം നവീകരിക്കപ്പെട്ടിരിക്കുന്നത്. ഉൽപന്നങ്ങൾ വിൽക്കാൻ മാത്രമല്ല, ഉപഭോക്താക്കളെ ശരിയായ ദിശയില്‍ നയിക്കാനും അവരുടെ പ്രോജക്റ്റുകളെ പിന്തുണയ്ക്കാനും, കൃത്യസമയത്തെ ഇടപെടലുകളിലൂടെ നിര്‍മാണരംഗത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും തങ്ങള്‍ കൂടെയുണ്ടാവുമെന്ന് പി ആന്‍റ് ജെയുടെ സാരഥികള്‍ പറയുന്നു.
ഊർജസ്വലമായ ഇന്‍റീരിയറുകൾ മുതൽ കാലാവസ്ഥയെ പ്രതിരോധിക്കുന്ന എക്സ്റ്റീരിയറുകൾ വരെ വിവിധ തരത്തില്‍ സ്ഥലത്തിന്‍റെ ഓരോ കോണും പ്രകാശിപ്പിക്കുന്നതിനുള്ള മികച്ച പെയിന്‍റുകളും ശക്തവും വിശ്വസനീയവും ദീർഘകാലം നിലനിൽക്കുന്നതും ആത്മവിശ്വാസത്തോടെ നിർമിക്കാനും നന്നാക്കാനും ആവശ്യമായ ഹാര്‍ഡ്വെയര്‍ ഉപകരണങ്ങളും ഇവിടെനിന്നും ലഭ്യമാക്കുന്നു. ഉപഭോക്താക്കളുടെ നിക്ഷേപത്തെ സംരക്ഷിക്കുന്ന വാട്ടർപ്രൂഫിംഗ്, അറ്റകുറ്റപ്പണികൾ, ഫിനിഷിംഗ് സേവനങ്ങളും നിർമാണം, രൂപകൽപ്പന, ആസൂത്രണം എന്നിവ സുഗമമായി നടക്കുന്നതിനായുള്ള പിന്തുണയും പി & ജെ ട്രേഡിംഗ് ആൻഡ് കോൺട്രാക്റ്റിംഗ് കമ്പനി ഉറപ്പ് നല്‍കുന്നു.





