18 June, 2026 06:48:56 PM
സ്വർണവില താഴേക്ക്; ഇന്ന് ഒറ്റയടിക്ക് 1160 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് രാവിലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഉച്ചയോടെ ഇടിഞ്ഞു. പവന് ഒറ്റയടിക്ക് 1160 രൂപയാണ് കുറഞ്ഞത്. 1,09,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 145 രൂപയാണ് കുറഞ്ഞത്. 13,705 രൂപയായാണ് ഗ്രാം വില കുറഞ്ഞത്. ഇന്നലെ പവന് 200 രൂപയും ഗ്രാമിന് 25 രൂപയും കുറഞ്ഞിരുന്നു. 1,10,800 രൂപയായിരുന്നു ഇന്നലെ ഒരു പവന്റെ വില. ചൊവ്വാഴ്ച ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞിരുന്നു. ചൊവ്വാഴ്ച പവന് 1,11,000 രൂപയുമായിരുന്നു വില.




