06 May, 2026 10:58:58 AM
സ്വർണവിലയിൽ വൻ കുതിപ്പ്; ഒറ്റയടിക്ക് 1560 രൂപ വര്‍ധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധനവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് താഴ്ന്ന സ്വർണവില, ഒറ്റയടിക്ക് 1,560 രൂപ വർധിച്ചാണ് തിരിച്ചു വന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,10,960 രൂപയായി ഉയർന്നു. ഇന്നലെ 1,09,400 രൂപയായിരുന്നു വിപണി വില. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണവിലയിൽ വലിയ രീതിയിലുള്ള ഏറ്റക്കുറച്ചിലുകളാണ് പ്രകടമാകുന്നത്. മെയ് നാലിന് പവൻ വില 1.10 ലക്ഷത്തിന് മുകളിൽ പോയെങ്കിലും പിന്നീട് താഴ്ന്ന നിലയിലായിരുന്നു. എന്നാൽ ആശ്വാസം അധികം നീണ്ടുനിൽക്കാതെ വില വീണ്ടും കുതിച്ചുയരുകയായിരുന്നു.




