10 October, 2025 07:38:44 PM


യുവരാജ് സിങ് ധനലക്ഷ്‌മി ഹയർ പർചേസ് & ലീസിംഗ് ലിമിറ്റഡിന്റെ പുതിയ ബ്രാൻഡ് അംബാസിഡർ

പി.എം. മുകുന്ദൻ



തൃശൂർ: പ്രശസ്‌ത ക്രിക്കറ്റ് താരമായ യുവരാജ് സിങ് അടുത്ത ജനുവരിയിൽ ധനലക്ഷ്‌മി ഹയർ പർചേസ് & ലീസിംഗ് ലിമിറ്റഡിന്റെ പുതിയ ബ്രാൻഡ് അംബാസിഡറായി ചുമതലയേൽക്കും. കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതീകമായ യുവരാജ് സിങ്ങിനെ ബ്രാൻഡിന്റെ മുഖമാക്കുന്നതിലൂടെ കമ്പനി വളർച്ചയുടെ പുതിയ പാതകൾ തുറക്കുകയാണെന്ന് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ഡോ. വിപിൻദാസ് കടങ്ങോട്ട് പറഞ്ഞു. ജീവിതത്തിലും ക്രിക്കറ്റിലും കരുത്തുറ്റ മാതൃകയായി നിലകൊള്ളുന്ന യുവരാജ് സിങ് മുന്നോട്ടുള്ള യാത്രയിൽ തങ്ങൾക്ക് പ്രചോദനമായിരിക്കുമെന്നും വിപിൻദാസ് പത്രസമ്മേളനത്തിൽ അറിയിച്ചു. 

ധനകാര്യ മേഖലയിൽ അതിവേഗ വളർച്ച കൈവരിച്ച് മുന്നേറുന്ന സ്ഥാപനം സേവനത്തിന്റെ അഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോൾ വിവിധ നവീന പദ്ധതികൾ ആവിഷ്ക്കരിക്കും.
കേരളം, കർണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, ന്യൂഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ശക്തമായ സാന്നിധ്യത്തിന് പുറമേ, കമ്പനി പുതിയ അഞ്ച് സംസ്ഥാനങ്ങളിലേക്കും സേവനങ്ങൾ വ്യാപിപ്പിക്കും. വിപിൻദാസ് പറഞ്ഞു.


'ഹയർ പർചേസ് ആൻഡ് ലിസിംഗ് ലിമിറ്റഡ് ഗോൾഡ് ലോണുകൾക്കായി മാത്രം പ്രവർത്തിക്കുന്ന എൻ.ബി.എഫ്.സി. ആയി മാറുകയാണ്.   മികച്ച സേവനവും കുറഞ്ഞ പലിശനിരക്കും നൽകി സ്വർണത്തിന്റെ സാധ്യതകൾ ജനങ്ങൾക്ക് പരമാവധി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം'. ഡോ. വിപിൻദാസ് കടങ്ങോട്ട് വ്യക്തമാക്കി.

സേവനമേഖലയിലും സാമൂഹിക രംഗത്തും കൂടുതൽ വിപുലീകരണം ലക്ഷ്യമിട്ട് 2026 മുതൽ കമ്പനി NCD Public issue (Non-Convertible Debentures) അവതരിപ്പിക്കാൻ ഒരുങ്ങുന്നുവെന്നും സാമൂഹ്യ പ്രതിബദ്ധതയുടെ പ്രതീകമായി 2030 ൽ ആയിരം പേരുടെ സമൂഹവിവാഹം നടത്തുമെന്നും വിപിൻദാസ് പറഞ്ഞു. നേരത്തെ തൃശൂരിൽ 50 പേരുടെയും 216 ആദിവാസി യുവതി-യുവാക്കളുടെയും സമൂഹ വിവാഹം കമ്പനിയുടെ നേതൃത്വത്തിൽ നടത്തിയിരുന്നു. 

വയോജന ക്ഷേമ കേന്ദ്രങ്ങൾ, ഗൃഹരഹിതർക്കുള്ള സഹായങ്ങൾ, വിദ്യാർത്ഥികൾക്കുള്ള പ്രോത്സാഹന പദ്ധതികൾ, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ തുടങ്ങി നിരവധി മേഖലകളിൽ ധനലക്ഷ്മ്‌മി ഗ്രൂപ്പ് പ്രവർത്തിക്കുന്നു. സമൂഹത്തോടുള്ള ഈ ദൗത്യത്തിനുള്ള അംഗീകാരമായി ടാലന്റ് ബുക്ക് ഓഫ് റെക്കോർഡ്, അമേരിക്കൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്, മഹാത്മാഗാന്ധി എക്സലൻസ് അവാർഡ്, സ്വിറ്റ്‌സർലാൻഡ് ഗ്ലോബൽ ബിസിനസ് അച്ചീവ്മെന്റ് അവാർഡ്, സർ പദവി എന്നിവ ഉൾപ്പെടെ നിരവധി ബഹുമതി കൾ ഗ്രൂപ്പിന് ലഭിച്ചിട്ടുണ്ടെന്നും വിപിൻദാസ് അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K