19 November, 2026 09:37:42 AM


തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന യുവാവ് ജീവനൊടുക്കി



തിരുവനന്തപുരം: അഞ്ചാം പനിയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന യുവാവ് പേവാര്‍ഡില്‍ ജീവനൊടുക്കി. ചികിത്സയിലായിരുന്ന കൊട്ടാരക്കര സ്വദേശി ചന്ദു (30) ആണ് മരിച്ചത്. വൈകിട്ട് 5.30 ഓടെയാണ് മെഡിക്കല്‍ കോളേജിലെ പേവാര്‍ഡില്‍ തൂങ്ങി മരിച്ചത്. മെഡിക്കല്‍ കോളേജ് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.  മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.  



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 953