03 November, 2026 10:52:51 AM
പാറശാലയിൽ വൈദ്യുതാഘാതമേറ്റ് ഒമ്പതാം ക്ലാസ് വിദ്യാർഥി മരിച്ചു

പാറശാല: പാറശാലയിൽ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കുന്നതിനിടെ അലങ്കാരദീപത്തിൽ നിന്ന് വൈദ്യുതാഘാതമേറ്റ് ഒമ്പതാം ക്ലാസ് വിദ്യാർഥി മരിച്ചു. പാറശാല പവതിയാൻവിള ആശാരിവിളവീട്ടിൽ അരുൺകുമാർ-ഷിബ ദമ്പതികളുടെ മകൻ അഭിനവ് (14) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 7.30-ഓടെയാണ് സംഭവം. ചെങ്കൽ തോട്ടിൻകരയ്ക്ക് സമീപമുള്ള ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു വിവാഹ സൽക്കാരം നടന്നിരുന്നത്. ഓഡിറ്റോറിയത്തിൽ സ്ഥാപിച്ചിരുന്ന ഡെക്കറേഷൻ ലൈറ്റിന്റെ വയറിൽ നിന്ന് അഭിനവിന് ഷോക്കേൽക്കുകയായിരുന്നു. വൈദ്യുതാഘാതമേറ്റ് തെറിച്ചുവീണ കുട്ടിയെ ഉടൻ തന്നെ പാറശാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാറശാല ഗവ. ഗേൾസ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് അഭിനവ്. അഭിനയയാണ് സഹോദരി


