12 November, 2026 06:36:14 PM


പോത്തന്‍കോട് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു



തിരുവനന്തപുരം: പോത്തന്‍കോട് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. സ്‌കൂട്ടര്‍ യാത്രികരായ ഹരികുമാറും ബന്ധുവായ ശോഭനയുമാണ് മരിച്ചത്. പോത്തന്‍കോട്‌വെമ്പായം റോഡിലാണ് അപകടമുണ്ടയത്. മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് എതിര്‍ദിശയില്‍ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 107