17 November, 2026 09:07:02 PM


യൂബർ വാഹനം വിളിച്ചു വരുത്തി ഡ്രൈവറെ ആക്രമിച്ച കാപ്പാ കേസ് പ്രതി അറസ്റ്റിൽ



തിരുവനന്തപുരം: കഠിനംകുളം പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിച്ചുവരുന്നതും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ കഠിനംകുളം  പുതുക്കുറിച്ചി സജിത മൻസിലിൽ മുഹമ്മദ് ഖനിയുടെ മകൻ സുഹൈൽ ഖനി (33) അറസ്റ്റിൽ. കാപ്പാ കേസിലെ പ്രതിയായ ഇയാളെ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്‌പി അജിചന്ദ്രൻ നായരുടെ  നേതൃത്വത്തിൽ ചിറയിൻകീഴ് സർക്കിൾ ഇൻസ്പെക്ട‌ർ അഭിലാഷ് പി., കഠിനംകുളം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്‌ടർ ആഷിൽ രവി, സി.പി.ഒ മാരായ രാജേഷ്, ശരത്, മനോജ്, ജിബിൻ, ആദർശ് എന്നിവർ ചേർന്നാണ് സുഹൈൽ ഖനിയെ കസ്റ്റഡിയിൽ എടുത്തത്. 19/08/2026 തീയതി യൂബർ വാഹനം വിളിച്ചു വരുത്തി പെരുമാതുറ എത്തിയശേഷം ഡ്രൈവറെ ആക്രമിച്ച കേസിലെ പ്രതിയാണ് ഇയാൾ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 307