05 November, 2026 09:27:17 AM
അഭിറാം കൊലക്കേസ്; പ്രതി ഉമറിൻ്റെ പെൺസുഹൃത്ത് കസ്റ്റഡിയിൽ

തിരുവനന്തപുരം: പാങ്ങപ്പാറ അഭിറാം വധക്കേസിൽ അന്വേഷണം കൂടുതൽ ആളുകളിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതി ഉമറുമായി അടുത്തബന്ധമുള്ള 22കാരിയായ പെൺകുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തെക്കുറിച്ച് യുവതിക്ക് മുൻകൂട്ടി അറിവുണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തിയേക്കും. കേസിന്റെ ഭാഗമായി പ്രതികളുടെ വീടുകളിൽ പൊലീസ് ഇതിനകം പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്.
അതേസമയം, കൊല്ലപ്പെട്ട അഭിറാമിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് ചാറ്റുകൾ വൻതോതിൽ മായ്ക്കപ്പെട്ടത് കേസിൽ നിർണായകമായിട്ടുണ്ട്. ഈ ചാറ്റുകൾ സൈബർ സെല്ലിന്റെ സഹായത്തോടെ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. അക്കൗണ്ട് വിവരങ്ങൾ അഭിറാം മറ്റൊരു പെൺസുഹൃത്തുമായി പങ്കുവെച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ പെൺകുട്ടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. അഭിറാമിന്റെ ഫോൺ തോട്ടിൽ എറിഞ്ഞെന്ന പ്രതികളുടെ മൊഴി പൊലീസ് പൂർണ്ണമായി വിശ്വസിച്ചിട്ടില്ല.
സ്‌കൂബ ഡൈവർമാർ തെരച്ചിൽ നടത്തിയിട്ടും ഫോൺ കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിൽ, കൂടുതൽ പൊലീസുകാരെ വിന്യസിച്ച് പ്രദേശത്ത് തിരച്ചിൽ ശക്തമാക്കും. രണ്ടുപേരെ കൊലപ്പെടുത്താനായിരുന്നു പ്രതികൾ ലക്ഷ്യമിട്ടിരുന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ രണ്ടാമത്തെയാൾ എത്താതിരുന്നതിലുണ്ടായ പ്രകോപനമാണ് അഭിറാമിന് നേരെ ക്രൂരമായ മർദ്ദനത്തിന് കാരണമായത്. 16 അംഗ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷി


