17 November, 2026 06:55:13 PM
കൊല്ലത്ത് സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം; കുട്ടിക്കും ആയക്കും പരിക്ക്
.

കൊല്ലം: കൊല്ലം ചെങ്ങമനാട് സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം. അപകടത്തില്‍ ഒരു കുട്ടിക്കും ആയയ്ക്കും പരിക്കേറ്റു. ബി ആര്‍ എം സ്‌കൂളിലെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ബസ്സിന്റെ ടയര്‍ പഞ്ചറായി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. സ്‌കൂളില്‍ നിന്ന് തിരികെ വരുന്ന വഴിയാണ് അപകടം. ബസിൽ 20 കുട്ടികളുണ്ടായിരുന്നു.


