12 November, 2026 12:38:00 PM


ഇരവിപുരത്ത് ചീട്ട് കളിയെച്ചൊല്ലി തർക്കം: വീട് കയറി സ്ത്രീകളെയടക്കം മർദിച്ച് നാലംഗ സംഘം



കൊല്ലം: ചീട്ട് കളിയെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് കൊല്ലത്ത് വീട് കയറി ആക്രമണം. സ്ത്രീകളെയും കുട്ടികളെയും അടക്കം നാലംഗസംഘം മർദ്ദിച്ചതായാണ് പരാതി. ഇന്നലെ രാത്രി 10 മണിയോടെ ഇരവിപുരത്താണ് സംഭവം നടന്നത്. ചീട്ട് കളിയുമായി ബന്ധപ്പെട്ടുണ്ടായ തർക്കം കയ്യാങ്കളിയിൽ അവസാനിക്കുകയായിരുന്നു. വീട്ടിലേക്ക് ഇരച്ചെത്തിയ സംഘം സ്ത്രീകളെയും മർദ്ദിച്ചു. ആക്രമണത്തിൽ പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ ഇരവിപുരം പൊലീസ് കേസെടുത്തു. ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 300