05 November, 2026 05:43:28 PM


നെടുമങ്ങാട് ക്ഷേത്രമതിൽ ഇടിഞ്ഞുവീണു; വീടിന്റെ ഒരു ഭാ​ഗവും ഇരുചക്രവാഹനവും തകർന്നു



തിരുവനന്തപുരം: നെടുമങ്ങാട് നഗരിക്കുന്ന് പ്രദേശത്ത് പെയ്ത ശക്തമായ മഴയെത്തുടർന്ന് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ കൂറ്റൻ മതിൽ ഇടിഞ്ഞുവീണ് സമീപത്തെ വീടിനും വാഹനത്തിനും നാശനഷ്ടം ഉണ്ടായി. നഗരിക്കുന്ന് കൃഷ്ണധേയത്തിൻ ബിനിലിന്റെ വീടാണ് ഒരു വശം അപകടത്തിൽ ഭാഗികമായി തകർന്നത്. വീടിന് സമീപത്ത് പാർക്ക് ചെയ്തിരുന്ന ടൂവീലറും തകർന്നിട്ടുണ്ട്. അപകട സമയത്ത് ബിനിലും കുടുംബവും വീട്ടിനുള്ളിൽ ഉണ്ടായായിരുന്നു. വലിയ ശബ്ദം കേട്ട് ഭയന്ന വീട്ടുകാർ ഉടൻ തന്നെ പുറത്തേക്ക് ഓടി രക്ഷപെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. വിവരമറിഞ്ഞ് ഫയർഫോഴ്സും നെടുമങ്ങാട് പോലീസും സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു.

പ്രദേശത്ത് ഇനിയും അപകടസാധ്യത നിലനിൽക്കുന്നതിനാൽ വീടൊഴിയാനും സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറാനും അധികൃതർ കുടുംബത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. തുടർന്നും മണ്ണ് ഇടിയാനും അപകടനില രൂക്ഷമാകാനും സാധ്യതയുള്ളതിനാൽ കുടുംബവും നാട്ടുകാരും ആശങ്കയിലാണ്. അധികൃതർ അടിയന്തരമായി ഇടപെട്ട് പ്രദേശത്ത് ആവശ്യമായ സുരക്ഷാ മുൻകരുതലുകളും സംരക്ഷണ നടപടികളും സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 297