02 November, 2026 07:13:11 AM


വട്ടപ്പാറയില്‍ ദമ്പതികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഭര്‍ത്താവിനെ കാണാതായി



തിരുവനന്തപുരം: ദമ്പതികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഭര്‍ത്താവിനെ കാണാതായി. വട്ടപ്പാറ വേറ്റിനാട് സ്വദേശികളായ ഭാര്യയും ഭര്‍ത്താവും സഞ്ചരിച്ച ഓട്ടോറിക്ഷ വട്ടപ്പാറ തോട്ടിലേക്ക് മറിഞ്ഞാണ് അപകടം. ഒഴുക്കില്‍പ്പെട്ട ഓട്ടോ ഡ്രൈവറായ വിദ്യാധരനായി തിരച്ചില്‍ തുടരുകയാണ്. ഭാര്യയെ രക്ഷപ്പെടുത്തി. വൈകുന്നേരം പെയ്ത കനത്ത മഴയില്‍ കരകവിഞ്ഞൊഴുകിയ തോട്ടിലേക്ക് ഓട്ടോ മറിഞ്ഞായിരുന്നു അപകടം. ഒരു വിവാഹത്തില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇരുവരും. അഗ്‌നി രക്ഷാസംഘവും സ്‌കൂബാ സംഘവും നാട്ടുകാരും ചേര്‍ന്നാണ് ഇന്നലെ തിരച്ചില്‍ നടത്തിയത്. ശക്തമായ അടിയൊഴുക്കും വെളിച്ചം ഇല്ലാത്തതും രാത്രി തിരച്ചിലിന് തടസ്സമായി. ഇന്ന് തിരച്ചില്‍ പുനരാരംഭിക്കും.  



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 304