07 November, 2026 12:24:46 PM
കുളത്തൂപ്പുഴയില്‍ ഹോട്ടല്‍ ഉടമയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: കൊല്ലം കുളത്തൂപ്പുഴയില്‍ ഹോട്ടല്‍ ഉടമയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഹോട്ടല്‍ സന്തോഷിന്റെ ഉടമയായ രാമചന്ദ്രനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 86 വയസ്സായിരുന്നു. രാവിലെ ആറു മണിയോടെ വീട്ടില്‍ നിന്നും ഹോട്ടലിലേക്ക് എത്തിയിരുന്നു. ശരീരമാകെ പൊള്ളലേറ്റ നിലയില്‍ ഹോട്ടലിന് പിന്‍വശത്താണ് മൃതദേഹം കണ്ടെത്തിയത്. സയന്റിഫിക് ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തുകയാണ്. രാമചന്ദ്രന്‍ ജീവനൊടുക്കിയതാണെന്നാണ് സംശയം.


