06 October, 2026 06:28:20 PM


കനത്ത മഴ: കോഴിക്കോട് മരം വീണ് വീട് തകർന്നു, ദമ്പതികൾക്ക് പരിക്ക്



കോഴിക്കോട്: കനത്ത മഴയെ തുടർന്ന് കോഴിക്കോട് വീടിന് മുകളിലേക്ക് പ്ലാവും കമുകും വീണ് വീട് തകർന്നു. പനങ്ങാട് കൈതച്ചാലിലാണ് സംഭവം. അപകടത്തിൽ ദമ്പതികൾക്ക് പരിക്കേറ്റു. കാപ്പിയിൽ ഭാസ്‌കരന്റെ വീടാണ് തകർന്നത്. സംഭവത്തിൽ ഭാസ്‌ക്കരനും ഭാര്യ പ്രേമയ്ക്കും പരിക്കേറ്റു. തലക്കും കാലിനുമാണ് പരിക്കേറ്റത്.

വീടിൻ്റെ ഓടും പൊട്ടിവീണു. ഇവരെ നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തൊഴിലുറപ്പ് തൊഴിലാളിയായ പ്രേമ ഉച്ചക്ക് വീട്ടിൽ ഭക്ഷണം കഴിക്കാൻ വന്നപ്പോഴാണ് അപകടമുണ്ടായത്. ഇവരുടെ വീട്ടുപറമ്പിലെ വീടിന് പിറകിലുള്ള പ്ലാവും, കമുകുമാണ് കടപുഴകിയത്. പ്രദേശത്ത് ഉച്ചയോടെ നല്ല ഇടിമിന്നലുണ്ടായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 305