03 October, 2026 02:38:43 PM


പൂനൂരിൽ കാർ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി; യുവതിക്ക് ഗുരുതര പരിക്ക്



കോഴിക്കോട് : താമരശ്ശേരി പൂനൂരിൽ നിയന്ത്രണം വിട്ട കാർ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി യുവതിക്ക് ​ഗുരുതര പരിക്ക്. ബാലുശേരിയ്ക്ക് ബസ് കാത്തിരുന്ന വിപിന റാം എന്ന യുവതിയ്ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ ബസ് സ്റ്റോപ്പ് പൂർണമായും തകർന്നാണ് യുവതിക്ക് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 304