09 September, 2026 12:47:41 PM


തിരുവനന്തപുരത്ത് മദ്രസയിൽ പഠിക്കാനെത്തിയ ആൺകുട്ടികളെ പീഡിപ്പിച്ചു; അധ്യാപകൻ അറസ്റ്റിൽ



തിരുവനന്തപുരം പത്ത് വയസ്സുകാരായ രണ്ട് ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. കൊല്ലം ഷനീജ മൻസിലിൽ എൻ. ഇസ്മായിൽ (58) ആണ് അറസ്റ്റിലായത്. തിരുവനന്തപുരം വേളി മാധവപുരത്തെ മദ്രസയിലാണ് സംഭവം. ഓഗസ്റ്റ് 24നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മതപഠനത്തിനായി എത്തിയ രണ്ട് കുട്ടികളെയും അധ്യാപകൻ പ്രകൃതി വിരുദ്ധപീഡനത്തിന് വിധേയമാക്കിയെന്നാണ് ആരോപണം. 

വീട്ടിലെത്തിയ കുട്ടികൾ സംഭവം രക്ഷിതാക്കളോട് വെളിപ്പെടുത്തിയതോടെ വിവരം പുറത്തറിഞ്ഞു. സംഭവത്തെ തുടർന്ന് കുട്ടികളുടെ രക്ഷിതാക്കൾ വലിയതുറ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിലാണ് എൻ. ഇസ്മായിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ പൊലീസ് അന്വേഷണം തുടരുകയാണ്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 931