06 September, 2026 09:40:45 AM


മന്തിക്കടയിൽ വെച്ച് കുട്ടികളെ മർദ്ദിച്ചകേസ്; പ്രതികളെ സഹായിക്കാൻ ശ്രമിച്ച പൊലീസുകാരന് സസ്പെൻഷൻ



തിരുവനന്തപുരം: പ്രതികളെ സഹായിക്കാന്‍ ഡ്യൂട്ടിയില്‍ ഗുരുതര വീഴ്ച വരുത്തിയ പൊലീസുകാരന് സസ്പെന്‍ഷന്‍. പേട്ട സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ സുല്‍ഫിക്കറിനാണ് സസ്പെന്‍ഷന്‍. സിറ്റി പൊലീസ് കമ്മീഷണര്‍ ആണ് ഇയാളെ സസ്പെന്‍ഡ് ചെയ്തത്. തിരുവനന്തപുരത്ത് മന്തിക്കടയില്‍ രണ്ടാമത് റൈസ് ചോദിച്ചതിന് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ മര്‍ദ്ദിച്ച പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചുവെന്നാണ് കേസ്. പ്രതികളുടെ ബന്ധുക്കള്‍ക്ക് നല്‍കേണ്ട അറസ്റ്റ് ഇന്റിമേഷന്‍ സുല്‍ഫിക്കര്‍ കൃത്യമായി നല്‍കിയില്ല. ഇതുമൂലം പ്രതികള്‍ റിമാന്‍ഡിലാകാതെ വിട്ടയക്കേണ്ട സാഹചര്യമുണ്ടായി എന്നാണ് കണ്ടെത്തല്‍.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 913