16 August, 2026 08:00:54 PM
പാലക്കാട് തെരുവ് നായ കടിച്ച പശു പേവിഷബാധയേറ്റ് ചത്തു

പാലക്കാട്: വാണിയംകുളത്ത് തെരുവുനായ കടിച്ച പശു പേവിഷബാധയേറ്റ് ചത്തു. വാണിയംകുളം പനയൂർ മേലേക്കാട്ടിൽ കോത, ദാക്ഷായനി ദമ്പതികൾ വളർത്തുന്ന പശുവാണ് ചത്തത്. ജൂലൈ 27ന് രാത്രിയായിരുന്നു പശുവിനെ തൊഴുത്തിൽ തെരുവുനായ അക്രമിച്ചത്. വാണിയംകുളം പഞ്ചായത്തിൽ പരക്കെ തെരുവുനായ അക്രമം രൂക്ഷമാണ്.


