15 August, 2026 01:03:48 PM
സ്വാതന്ത്ര്യദിനത്തില്‍ ലുങ്കിയുടുത്ത് ദേശീയ പതാക ഉയര്‍ത്തി വി.ടി. ബല്‍റാം

പാലക്കാട്: സ്വാതന്ത്ര്യദിനത്തില്‍ പതാകയുയര്‍ത്താന്‍ ലുങ്കിയുടുത്ത് ദേശീയ പതാക ഉയര്‍ത്തി വിടി ബല്‍റാം. തൃത്താല ഗ്രാമപ്പഞ്ചായത്തിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിലാണ് വിടി ബല്‍റാം ലുങ്കിയുടുത്ത് എത്തിയത്. 'വസ്ത്രധാരണത്തിനുള്ള സ്വാതന്ത്ര്യം, വിവേചനങ്ങള്‍ക്കും വേര്‍തിരിക്കലുകള്‍ക്കുമെതിരായ സ്വാതന്ത്ര്യം, സാംസ്‌ക്കാരിക ശീലങ്ങളെ സംരക്ഷിക്കാനുള്ള സ്വാതന്ത്ര്യം, അഭിമാനകരമായ അസ്തിത്വത്തിനള്ള സ്വാതന്ത്ര്യം, അങ്ങനെ സ്വതന്ത്ര്യത്തിന്റെ അടരുകള്‍ പലതാണ്, അവയോരോന്നിനും വേണ്ടി പോരാടുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്' വിടി ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ബല്‍റാമിന്റെ കുറിപ്പ്
വസ്‌ത്രധാരണത്തിനുള്ള സ്വതന്ത്ര്യം,
വിവേചനങ്ങൾക്കും വേർതിരിക്കലുകൾക്കുമെതിരായ സ്വതന്ത്ര്യം,
സാംസ്‌ക്കാരിക ശീലങ്ങളെ സംരക്ഷിക്കാനുള്ള സ്വാതന്ത്ര്യം,
അഭിമാനകരമായ അസ്തിത്വത്തിനള്ള സ്വാതന്ത്ര്യം,
അങ്ങനെ സ്വതന്ത്ര്യത്തിൻ്റെ അടരുകൾ പലതാണ്,
അവയോരോന്നിനും വേണ്ടി പോരാടുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്.
തൃത്താല പഞ്ചായത്തിൻ്റെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ ഇന്ന് രാവിലെ ഉദ്ഘാടനം ചെയ്തു.
ഏവർക്കും സ്വതന്ത്ര്യ ദിനാശംസകൾ


