13 August, 2026 10:15:04 AM
തച്ചമ്പാറയിൽ പത്താംക്ലാസ് വിദ്യാർഥിനി കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

പാലക്കാട്: തച്ചമ്പാറയിൽ പത്താംക്ലാസ് വിദ്യാർഥിനിയെ വീടിനോടു ചേർന്നുള്ള കുളിമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പൊന്നങ്കോട് പാലക്കണിവീട്ടിൽ റഷീദ് - സാബിറ ദമ്പതികളുടെ മകളാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയായിരുന്നു സംഭവം. കുളിക്കാനായി കയറിയ പെൺകുട്ടിയെ ഏറെനേരമായിട്ടും കാണാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് കുളിമുറിയുടെ ഉള്ളിൽ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തച്ചമ്പാറ ദേശബന്ധു സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിനിയാണ് 16 കാരി. മരണകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പൊലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു.


