09 August, 2026 05:23:34 PM
വന്ദേമാതരം മുഴുവന്‍ പാടാന്‍ നിര്‍ദേശം നല്‍കിയിട്ടില്ല; വിശദീകരണവുമായി ലോക് ഭവന്‍

തിരുവനന്തപുരം: വിവാദ വന്ദേമാതരം നിർദ്ദേശം ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ ഐഎഎസിൻ്റേത് തന്നെ. വിഷയത്തിൽ ഒരു നിർദ്ദേശവും നൽകിയിട്ടില്ലെന്ന് ലോക്ഭവൻ അറിയിച്ചു. ഗവർണറുടെ നിർദ്ദേശ പ്രകാരമാണ് ചീഫ് സെക്രട്ടറി വിവാദ വന്ദേഭാരത നിർദ്ദേശം നൽകിയതെന്നായിരുന്നു നേരത്തെ സർക്കാർ വാദം. എന്നാൽ ഈ വാദം ലോക്ഭവൻ നിഷേധിച്ചതോടെ സംസ്ഥാന സർക്കാർ പ്രതിരോധത്തിലായിരിക്കുകയാണ്. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ നിർദ്ദേശങ്ങൾ പൂർണ്ണമായി പാലിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം ഇതോടെ കൂടുതൽ ദുരൂഹമാകുകയാണ്.
സർക്കാർ പുറത്തിറക്കിയ സർക്കുലർ ഗവർണറുടെ നിർദ്ദേശ പ്രകാരമാണ് ചീഫ് സെക്രട്ടറി മറികടന്നെന്നായിരുന്നു മന്ത്രിമാർ വ്യക്തമാക്കിയിരുന്നത്. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ പാലിക്കേണ്ട മാർഗ നിർദേശങ്ങൾ സർക്കാർ പുറത്തിറക്കി രണ്ട് ദിവസം കഴിഞ്ഞായിരുന്നു സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ നിർദ്ദേശങ്ങൾ പൂർണ്ണമായി പാലിക്കണമെന്ന നിർദ്ദേശമുള്ള കത്ത് ചീഫ് സെക്രട്ടറി തദ്ദേശ വകുപ്പിന് അയച്ചത്. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ പാലിക്കേണ്ട മാർഗ നിർദേശങ്ങളിൽ വന്ദേമാതരം ആലപിക്കണമെന്ന് സർക്കാർ പുറത്തിറക്കിയ സർക്കുലറിൽ ഒരിടത്തും പറഞ്ഞിരുന്നില്ല. എന്നാൽ ചീഫ് സെക്രട്ടറി തദ്ദേശ സ്ഥാപനങ്ങൾക്ക് അയച്ച കത്തിൽ ഇതിന് വിരുദ്ധമായ നിർദ്ദേശമാണ് നൽകിയിരുന്നത്.
സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ പാലിക്കേണ്ട മാർഗ നിർദേശങ്ങൾ ഉൾപ്പെടുത്തി ഓഗസ്റ്റ് നാലാം തീയതിയാണ് സർക്കാർ സർക്കുലർ പുറത്തിറക്കിയത്. എന്നാൽ സർക്കാർ പുറത്തിറക്കിയ മാർഗ്ഗ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി ഓഗസ്റ്റ് ആറാം തീയതി ചീഫ് സെക്രട്ടറി കത്തയയ്ക്കുകയായിരുന്നു. തദ്ദേശ സ്വയം ഭരണ സെക്രട്ടറി ടിങ്കു ബിസ്വാളിനാണ് സർക്കാർ പുറത്തിറക്കിയ സർക്കുലറിന് വിരുദ്ധമായ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയുള്ള കത്ത് ചീഫ് സെക്രട്ടറി അയച്ചത്.


