04 August, 2026 12:32:54 PM


അഴയിൽ നിന്നും ഷോക്കേറ്റ സംഭവം; ഭർതൃമാതാവിന് പിന്നാലെ മരുമകൾക്കും ദാരുണാന്ത്യം



പാലക്കാട്: ആലത്തൂർ തെന്നിലാപുരത്ത് തുണിയുണക്കാനിട്ട ഇരുമ്പ് അഴയിൽ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന മരുമകളും മരിച്ചു. തെന്നിലാപുരം വടക്കേത്തറ രാധാകൃഷ്ണന്റെ ഭാര്യ രാധികയാണ് (42) പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ആറുമണിയോടെ മരണത്തിന് കീഴടങ്ങിയത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി.

രാധികയുടെ ഭർതൃമാതാവ് ശാരദ ശനിയാഴ്ച പുലർച്ചെ മരണപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ 24-നായിരുന്നു നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടക്കുന്നത്. വീടിന് സമീപത്ത് തുണി കഴുകിയിടാൻ കെട്ടിയ ഇരുമ്പ് അഴയിൽ നിന്ന് ശാരദയ്ക്കാണ് ആദ്യം ഷോക്കേറ്റത്. ശാരദ താഴെ വീഴുന്നത് കണ്ട് രക്ഷിക്കാനായി ഓടിയെത്തിയ മരുമകൾ രാധിക ഇവരെ പിടിച്ചതോടെ രാധികയ്ക്കും കടുത്ത ആഘാതത്തിൽ ഷോക്കേറ്റ് തെറിച്ചുവീഴുകയായിരുന്നു. ഇതുകണ്ട് ഓടിയെത്തിയ ബന്ധു രേഷ്മയ്ക്കും ഷോക്കേറ്റെങ്കിലും പരുക്കുകൾ നിസ്സാരമായിരുന്നതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവർ ആശുപത്രി വിട്ടു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K