03 August, 2026 10:58:40 AM


പോത്തുണ്ടിയിൽ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു



പാലക്കാട്: നെൻമാറ പോത്തുണ്ടിയിൽ കെഎസ്ആർ‌ടിസി ബസ്   മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഒരു സ്ത്രീയാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. നെല്ലിയാമ്പതിയിൽ നിന്ന് നെൻമാറയിലേക്ക് വരികയായിരുന്ന ബസാണ് മറിഞ്ഞത്. രാവിലെ 9.30ഓട് കൂടിയാണ് അപകടം ഉണ്ടായത്.  ബസ് മരത്തിനിടയിൽ കുടുങ്ങി കിടക്കുകയാണ്. സ്ഥലത്ത് ഫയർഫോഴ്സും പൊലീസും എത്തി രക്ഷാപ്രവർത്തനം നടത്തിവരികയാണ്. പരിക്കേറ്റവരെ നെല്ലിയാമ്പതി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം, മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 917