24 July, 2026 10:04:33 AM


കാസർകോട് വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് ഫാക്ടറിയിൽ വൻ തീപിടിത്തം



കാസർകോട്: ചട്ടഞ്ചാൽ വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് പൊടിക്കുന്ന ഫാക്ടറിയിൽ വൻ തീപിടിത്തം. വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. പ്ലാസ്റ്റിക് ഗ്രാന്യൂൾസ് ഉണ്ടാക്കാനായി തരംതിരിക്കുന്ന ഫാക്ടറിയിലാണ് തീപ്പിടിത്തമുണ്ടായത്. കാസർകോട്, കുറ്റിക്കോൽ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ നിന്നുള്ള ഫയർ ഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണച്ചു. 

ഫാക്ടറിക്ക് അകത്തുകൂടെയാണ് ഗെയിൽ വാതക പൈപ്പ് ലൈൻ കടന്നുപോകുന്നത്. രണ്ട് മീറ്റർ ആഴത്തിലാണ് വാതക പൈപ്പുള്ളത്. തീ നിയന്ത്രണവിധേയമാക്കിയ ശേഷം ഉദ്യോഗസ്ഥർ ഗെയിൽ വാതക പൈപ്പ് ലൈനിന്റെ മുകൾ ഭാഗത്ത് പരിശോധന നടത്തി. തീപിടിത്തത്തിൽ ആർക്കും പരിക്കില്ല. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 305