18 July, 2026 04:28:01 PM


പവർ കട്ടിനിടെ കത്തിച്ച മെഴുകുതിരിയിൽ നിന്ന് തീപടർന്ന് വയോധികയ്ക്ക് ദാരുണാന്ത്യം



എളമക്കര: എറണാകുളത്ത് പവർ കട്ടിനിടെ മെഴുകുതിരിയിൽ നിന്ന് പൊള്ളലേറ്റ വയോധികയ്ക്ക് ദാരുണാന്ത്യം. എറണാകുളം എളമക്കര സ്വദേശിനിയായ മറിയം പൈലി ആണ് മരിച്ചത്. 71 വയസായിരുന്നു. ഈ മാസം 13 ന് ആയിരുന്നു സംഭവം. രാത്രിയിൽ വൈദ്യുതി മുടങ്ങിയപ്പോള്‍ മെഴുകുതിരി കത്തിക്കുകയും ഇതിനിടെ തീ വസ്‌ത്രത്തിലേക്ക് പടരുകയും ആയിരുന്നു. ​ഗുരുതരമായി പരുക്കേറ്റ മറിയം പൈലിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 910