18 July, 2026 11:28:18 AM


പി.ടി പീരിയഡിൽ കളിക്കാൻ പോയ വിദ്യാർത്ഥികളെ അധ്യാപകൻ മർദ്ദിച്ചെന്ന് പരാതി



പാലക്കാട്: പി.ടി പീരിയഡിൽ കളിക്കാൻ പോയതിന്റെ പേരിൽ സ്കൂളിലെ കായികാധ്യാപകൻ തങ്ങളെ മർദ്ദിച്ചെന്ന പരാതിയുമായി വിദ്യാർത്ഥികൾ രംഗത്ത്. പാലക്കാട്ടെ സ്കൂളിലാണ് സംഭവം. സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥികളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. കായികാധ്യാപകനായ സാദിഖിനെതിരെയാണ് പരാതി നൽകിയത്. അധ്യാപകൻ തങ്ങളെ തല്ലിയെന്നും മോശമായ വാക്കുകൾ ഉപയോഗിച്ച് സംസാരിച്ചെന്നും കുട്ടികളുടെ പരാതിയിൽ പറയുന്നു. സംഭവത്തിൽ വാളയാർ പോലീസ് കേസെടുത്തിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 924