17 July, 2026 03:43:16 PM


പാലക്കാട് വിദ്യാർഥികൾക്ക് നേരെ ലോറി പാഞ്ഞുകയറി അപകടം; ഒരു മരണം



പാലക്കാട്: മുണ്ടൂരിൽ നിയന്ത്രണം വിട്ട ലോറി വിദ്യാർഥികൾക്കിടയിലേക്ക് പാഞ്ഞുകയറി ഉണ്ടായ വൻ അപകടത്തിൽ ഒരു വിദ്യാർത്ഥി മരിച്ചു. കോളേജ് വിദ്യാർത്ഥിയായ മുഹമ്മദ് ഫർഹാനാണ് മരിച്ചത്. മുണ്ടൂർ ഒമ്പതാം മൈലിൽ വെച്ചാണ് ദാരുണമായ ഈ അപകടം സംഭവിച്ചത്. ആശുപത്രികളിൽ നിന്നുള്ള മാലിന്യ ശേഖരണവുമായി പോവുകയായിരുന്ന ലോറിയാണ് റോഡരികിൽ നിന്നിരുന്ന വിദ്യാർത്ഥികൾക്ക് നേരെ ഇടിച്ചു കയറിയത്. അപകടത്തിൽ മറ്റ് മൂന്ന് വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 917