12 July, 2026 12:17:02 PM
കള്ളാടി മണ്ണിടിച്ചിൽ: ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണം എട്ടായി

മേപ്പാടി: വയനാട് മേപ്പാടി കള്ളാടിയിലെ മണ്ണിടിച്ചിലില്‍ മരിച്ചവരില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി ഉയര്‍ന്നു. കാണാതായ ഹിമാചല്‍ സ്വദേശിയും കണ്‍സ്ട്രക്ഷന്‍ മാനേജരുമായ വിക്രം റാണയുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് സംശയിക്കുന്നു. എന്നാല്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല. വിക്രമിന്റെ ബന്ധുക്കള്‍ സ്ഥലത്തുണ്ട്. ഇവര്‍ തിരിച്ചറിഞ്ഞാല്‍ മാത്രമേ മൃതദേഹം വിക്രമിന്റേത് തന്നെയാണെന്ന് ഉറപ്പിക്കാനാവൂ. ദുരന്ത സ്ഥലത്തിന് സമീപത്തെ ഏലത്തോട്ടത്തിലെ കുളത്തില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ഈമാസം ഏഴിനാണ് മേപ്പാടി കള്ളാടി മേഖലയില്‍ മീനാക്ഷി പാലത്തിനോട് ചേര്‍ന്ന് മണ്ണിടിച്ചിലുണ്ടായത്.



