12 July, 2026 11:10:35 AM


അങ്കമാലിയിൽ 110 കിലോ കഞ്ചാവുമായി 4 ഇതര സംസ്ഥാന തൊഴിലാളികൾ പിടിയില്‍



കൊച്ചി : എക്സൈസിൻ്റെ ഓപ്പറേഷൻ തണ്ടർ പരിശോധനയിൽ അങ്കമാലിയിൽ വൻ കഞ്ചാവ് വേട്ട. 110 കിലോ കഞ്ചാവുമായി നാലു പേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇതര സംസ്ഥാന തൊഴിലാളികളായ ബൽഭദ്ര ധരുവ, ലക്ഷ്മൺ പത്ര, തരസ്വർ പത്ര, പ്രദീപ് ഘഡെയ് എന്നിവരെയാണ് കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടിയത്. അങ്കമാലി എക്സൈസ് റേഞ്ച് സംഘത്തിൻ്റെ നേതൃത്വത്തിലാണ് പരിശോധന നടത്തി കഞ്ചാവ് പിടിച്ചെടുത്തത്.

അഞ്ച് വർഷത്തിനിടയിലെ കേരളത്തിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ടകളിലൊന്നാണ് ഇന്ന് നടന്നതെന്നാണ് വിവരം. അറസ്റ്റിലായവർ എന്നിവരാണ്. നാല് പേരും ഒഡീഷ സ്വദേശികളാണെന്നും, സംസ്ഥാനങ്ങൾ കടത്തി കഞ്ചാവ് കടത്തിക്കൊണ്ടുവരുന്ന സംഘത്തിലെ അംഗങ്ങളാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്ന് എക്സൈസ് സംഘം അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 910