10 July, 2026 09:48:01 AM


സ്വര്‍ണമാല മോഷ്ടിച്ചെന്ന് ആരോപിച്ച് യുവതിക്ക് സഹോദരന്‍റെ ക്രൂരമര്‍ദനം



കൊച്ചി: സ്വർണമാല മോഷ്ടിച്ചെന്ന് ആരോപിച്ച് യുവതിക്ക് സഹോദരൻ്റെ ക്രൂര മർദനം. ആലങ്ങാട് സ്വദേശി ജോമോൾക്കാണ് സഹോദരൻ്റെ മർദനമേറ്റത്. സഹോദരൻ ജോയ്സണും ഭാര്യയും ചേർന്ന് മർദിച്ചെന്നാണ് പരാതി. മോഷണക്കഥ വ്യാജ ആരോപണമാണെന്നാണ് എഫ്ഐആറിലുള്ളത്. വാടക വീട്ടിൽ വച്ച് ഇന്നലെയാണ് സഹോദരൻ യുവതിയെ ക്രൂരമായി ആക്രമിച്ചത്. കുറച്ച് നാളായി ഇരുവരും തമ്മിൽ പലവിധ തർക്കങ്ങൾ ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് മോഷണക്കുറ്റം ആരോപിച്ച് യുവതിയെ മുറിയിൽ പൂട്ടിയിട്ട് ആക്രമിച്ചത്. മൊബൈൽ ഫോൺ വലിച്ചെറിയുകയും തലയ്ക്ക് അടിക്കുകയും ചെയ്തു. നടുക്കുന്ന മർദന ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചു. സഹോദരൻ തന്നെ ക്രൂരമായി ശാരീരികമായി ഉപദ്രവിച്ചെന്ന് യുവതി പൊലീസിൽ പരാതി നൽകി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആലുവ വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഏറെ നാളായി നിലനിന്നിരുന്ന കുടുംബ തർക്കമാണ് മർദനത്തിൽ കലാശിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K