08 July, 2026 05:58:59 PM
ഇടുക്കിയില്‍ ഏലത്തോട്ടത്തില്‍ ജോലിക്കിടെ മരച്ചില്ല തലയില്‍ വീണ് തൊഴിലാളി മരിച്ചു

ഇടുക്കി: ചക്കുപള്ളം മാങ്കവലയിലെ സ്വകാര്യ ഏലത്തോട്ടത്തില്‍ ജോലിക്കിടെ മരച്ചില്ല ഒടിഞ്ഞുവീണ് ദേഹത്ത് പതിച്ച് തോട്ടം തൊഴിലാളിയായ സ്ത്രീ മരിച്ചു. തമിഴ്നാട് ഗുഡല്ലൂര്‍ സ്വദേശിനി പെരുമായി ആണ് മരിച്ചത്. തോട്ടത്തില്‍ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കെയാണ് അപ്രതീക്ഷിതമായി മുകളില്‍ നിന്നും വലിയ മരച്ചില്ല ഒടിഞ്ഞ് പെരുമായിയുടെ തലയിലേക്ക് വീണത്. അപകടം നടന്നയുടന്‍ മറ്റ് തൊഴിലാളികളും തോട്ടം അധികൃതരും ചേര്‍ന്ന് ഇവരെ ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തലയ്‌ക്കേറ്റ




