07 July, 2026 12:11:56 PM
മേപ്പാടി തുരങ്കപാതാ നിർമാണ മേഖലയിൽ മണ്ണിടിച്ചിൽ

മേപ്പാടി: വയനാട് മേപ്പാടിയിൽ തുരങ്കപാതാ നിർമാണ മേഖലയിൽ കനത്തമഴയെ തുടർന്ന് മണ്ണിടിച്ചിൽ. ആളുകൾ മണ്ണിനടിയിൽ കുടുങ്ങിയതായി സംശയിക്കുന്നു. റോഡ് പണിക്കായി നിരവധി തൊഴിലാളികൾ ഇവിടെയുണ്ടായിരുന്നു. മേപ്പാടിക്ക് സമീപമാണ് മീനാക്ഷിപ്പാലം. മണ്ണിടിച്ചിലിൽ വാഹനങ്ങളും കുടുങ്ങിയാതായി സംശയമുണ്ട്. നിർമാണാവശ്യത്തിനെത്തിച്ച വാഹനങ്ങളാണ് കുടുങ്ങിയത്. രണ്ട് ദിവസമായി പ്രദേശത്ത് കനത്ത മഴയാണ്. മഴ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി മാറിയിട്ടുണ്ട്. പ്രദേശത്ത് ശക്തമായ കുത്തൊഴുക്കുള്ളതായും റിപ്പോർട്ട്.



