03 July, 2026 01:54:36 PM
വയനാട്ടിൽ നിയന്ത്രണംവിട്ട കാറിടിച്ച് കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം

ബത്തേരി: വയനാട്ടിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് കാൽനട യാത്രക്കാരി മരിച്ചു. കൊളഗപ്പാറ സ്വദേശിനി മേരി (64) ആണ് മരിച്ചത്. വയനാട് കൊളഗപ്പാറയിലാണ് അപകടമുണ്ടായത്. മൃതദേഹം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.



