15 July, 2025 11:21:42 PM


സഹകരണ മേഖലയിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച് 'ഗ്രീന്‍ പവര്‍ എം എസ് സി എസ് ലിമിറ്റഡ്'

- പി.എം. മുകുന്ദന്‍



തൃശൂർ: കേന്ദ്ര സഹകരണ മന്ത്രാലയത്തിനു കീഴിൽ രജിസ്‌റ്റർ ചെയ്‌തിട്ടുള്ള മിസലേനിയസ് നോണ്‍ക്രഡിറ്റ് വിഭാഗത്തിലെ സൗത്ത് ഇന്ത്യയിലെ ആദ്യ സഹകരണ സംഘമായ 'ഗ്രീന്‍ പവര്‍ എം എസ് സി എസ് ലിമിറ്റഡ്' കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ സഹകരണ മേഖലയിൽ മികച്ച നേട്ടങ്ങൾ കൈവരിക്കുകയും കാലഘട്ടത്തിനനുസരിച്ച നൂതന സംരംഭങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്‌തുവെന്ന് സ്ഥാപനത്തിന്‍റെ ഫൗണ്ടറും ചെയര്‍മാനുമായ സതീഷ് പുലിക്കോട്ടില്‍.


പരമ്പരാഗത സാമ്പത്തിക സിഥാപനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഫണ്ട് ശേഖരണത്തിനപ്പുറം, ഭാവിയിലേക്കുള്ള കാഴ്ചപ്പാടുകളോടെയും നൂതനമായ പദ്ധതികളിലൂടെയും മുന്നോട്ട് പോകുന്ന ഒരു സ്‌ഥാപനമാണിതെന്ന് ഈ ഒരു വർഷത്തെ പ്രവർത്തനങ്ങൾ തെളിയിക്കുന്നതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടികാട്ടി. സ്ഖാപനത്തിന്‍റെ പ്രധാന സംരംഭങ്ങളും അദ്ദേഹം വിശദീകരിച്ചു.


> ഇലക്ട്രിക് വാഹനങ്ങൾ, ചാർജിംഗ് സ്‌റ്റേഷനുകൾ, ബാറ്ററി സ്വാപ്പിംഗ്, ബ്രാൻഡഡ് ഷോറൂമുകൾ, ഫുഡ്‌കോർട്ടുകൾ തുടങ്ങിയ സേവനങ്ങൾ ഒറ്റക്കെട്ടായി ലഭ്യമാക്കുന്ന 'ജി.പി അവന്യൂ'  എന്ന ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ഫ്രണ്ട്‌ലി ഇലക്ട്രിക് മാൾ.


> വിദ്യാർഥികൾക്ക് നൂതന സാങ്കേതിക വിദ്യാഭ്യാസം, സ്‌കിൽ ഡെവലപ്‌മെന്‍റ്, ഇലക്ട്രിക് വാഹന നിർമാണ പരിശീലനം, ഡിജിറ്റൽ വിദ്യാഭ്യാസം എന്നിവ ഉൾക്കൊള്ളിച്ചുള്ള 'ജി.പി അക്കാദമി' എന്ന പുതിയ വിദ്യാഭ്യാസ സംരംഭം.


> ആയുർവേദത്തെയും ആധുനിക വൈദ്യശാസ്ത്രത്തെയും സമന്വയിപ്പിച്ച് മാതൃത്വം, ശിശുപരിപാലനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 'ജി.പി താത്വിക' എന്ന സംരംഭം.


> ഇൻഹൗസ് ഇലക്ട്രിക് വാഹന നിർമാണ യൂണിറ്റുകൾ, ചാർജിംഗ് സ്‌റ്റേഷനുകൾ, സ്പെയർ പാർട്‌സ് വെയർഹൗസുകൾ തുടങ്ങിയവയ്ക്കായുള്ള അടിസ്ഥാന സൗകര്യ വികസനം.
> "റക്കറിംഗ് & ഫിക്സഡ് കോണ്‍ട്രിബ്യൂഷന്‍" അംഗങ്ങൾക്ക് സുരക്ഷിതമായ നിക്ഷേപ അവസരങ്ങൾ ഒരുക്കുന്ന സഹകരണ സാമ്പത്തിക പദ്ധതികൾ.


നവീന സംരംഭങ്ങളുടെയും പാരിസ്ഥിതിക ഉത്തരവാദിത്തത്തിന്‍റെയും അടിസ്ഥാനത്തിൽ, സഹകരണ പ്രസ്ഥാനത്തിന്‍റെ അന്തസ്സത്ത നിലനിർത്തിക്കൊണ്ടുതന്നെ പുതിയ കാലത്തിനനുസൃതമായ മാറ്റം കൊണ്ടുവരുന്നതിന് ഗ്രീന്‍ പവര്‍ എം എസ് സി എസ് ലിമിറ്റഡിന് സാധിച്ചിട്ടുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു. ഈ പ്രോജക്റ്റുകൾ ഒരു വർഷത്തിനുള്ളിൽത്തന്നെ മികച്ച വരുമാനം നേടാൻ പര്യാപ്ത‌മായി എന്നതും സ്ഥാപനത്തെ മറ്റ് സാമ്പത്തിക സ‌ഥാപനങ്ങളിൽ നിന്ന് വ്യത്യസ്‌തമാകുന്നു എന്നതിന്‍റെ തെളിവാണെന്നും അദ്ദേഹം അവകാശപ്പെട്ടു.


സ്ഥാപനത്തിന്‍റെ പ്രമോട്ടര്‍ ഡോ.മുഹമ്മദ് ഫായിസ്, താത്വിക കോ-ഓര്‍ഡിനേറ്റര്‍ ഡോ.വന്ദന താത്വിക, പ്രോജക്ട് ഹെഡ് വിദ്യ വിനയകുമാര്‍, റീജണല്‍ ഹെഡ് ഡോ.എ.കെ.ഹരിദാസ്, ജി പി അക്കാദമി സിഎംഓ എ കബീര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K