02 July, 2026 02:11:10 PM


പാഠപുസ്തകം വാങ്ങാനെത്തിയ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രധാനാധ്യാപകനെതിരെ പോക്സോ കേസ്



പാലക്കാട് : പാലക്കാട് ജില്ലയിലെ സർക്കാർ യു.പി സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ പ്രധാനാധ്യാപകനെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ മാസം പുതിയ പാഠപുസ്തകങ്ങൾ വാങ്ങാനായി വിദ്യാലയത്തിലെത്തിയ കുട്ടിയെ ക്ലാസ് മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി പ്രധാനധ്യാപകൻ ലൈംഗികമായി അതിക്രമിച്ചെന്നാണ് പരാതി.

മുൻപ് അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയത്തും ഈ അധ്യാപകനിൽ നിന്ന് സമാനമായ രീതിയിൽ മോശം പെരുമാറ്റം ഉണ്ടായിട്ടുണ്ടെന്ന് വിദ്യാർത്ഥി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പാലക്കാട് സൗത്ത് പോലീസ് പോക്സോ വകുപ്പുകൾ പ്രകാരമാണ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K