30 June, 2026 01:38:03 PM


ബോർഡിൽ എഴുതിയത് പെട്ടന്ന് പകർത്തിയെഴുതിയില്ല; രണ്ടാം ക്ലാസുകാരന് മർദനം; അധ്യാപകനെതിരെ കേസ്



കണ്ണൂര്‍: രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ അധ്യാപകനെതിരേ പോലിസ് കേസെടുത്തു. പട്ടാനൂര്‍ യുപി സ്‌കൂളിലെ അധ്യാപകനെതിരേയാണ് കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മട്ടന്നൂര്‍ പോലിസ് നടപടി സ്വീകരിച്ചത്. ബോര്‍ഡില്‍ എഴുതിയത് പകര്‍ത്തിയെഴുതാന്‍ വൈകിയെന്നാരോപിച്ചാണ് അധ്യാപകന്‍ കുട്ടിയെ മര്‍ദ്ദിച്ചതെന്ന് പരാതിയില്‍ പറയുന്നു. കുട്ടിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കുടുംബം പോലിസിനെ സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K