28 June, 2026 07:39:47 PM
പാലക്കാട് അഞ്ചാം ക്ലാസ് വിദ്യാർഥിനിക്ക് ക്രൂരമർദനം; പിതാവ് കസ്റ്റഡിയിൽ

പാലക്കാട്: വണ്ടിത്താവളത്ത് അച്ഛൻ, മകളെ ക്രൂരമായി മർദിച്ചു. അഞ്ചാം ക്ലാസ് വിദ്യാർഥിനിയെയാണ് അച്ഛൻ ക്രൂരമായി മർദിച്ചത്. ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. സംഭവത്തിൽ അച്‌ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൈൽഡ് ലൈൻ പ്രവർത്തകരുടെ കൗൺസിലിംഗിൽ കുട്ടി കാര്യങ്ങൾ തുറന്നു പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് പൊലീസ് കേസെടുക്കുകയായിരുന്നു. കുട്ടിയെ വീട്ടിൽ നിന്ന് ശിശു ക്ഷേമ സമിതിയുടെ കീഴിലുള്ള ഷെൽട്ടറിലേക്ക് മാറ്റി.
അച്ഛൻ മകളെ മർദിക്കുന്ന ദൃശ്യങ്ങൾ അയൽവാസികളാണ് മൊബൈലിൽ പകർത്തിയത്. വലിയ വടി ഉപയോഗിച്ച് ക്രൂരമായാണ് മർദിച്ചത്. കുട്ടി മർദനമേറ്റ് നിലവിളിക്കുന്നതും നിലത്തു വീഴുന്നതും ദൃശ്യങ്ങളിലുണ്ട്. ദൃശ്യങ്ങൾ തിരിച്ചറിഞ്ഞ് പൊലീസ് കുട്ടിയുടെ വീട്ടിലെത്തി പരിശോധന നടത്തി. എന്നാൽ അച്ഛനെതിരെ പരാതി നൽകാനും മൊഴി നൽകാനും അമ്മയും കുട്ടിയും തയ്യാറായില്ല. അച്ഛൻ ലഹരിക്കടിമയാണെന്ന സമീപവാസികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മീനാക്ഷിപുരം പൊലീസ് വീട്ടിൽ പരിശോധന നടത്തി. എന്നാൽ വീട്ടിൽ നിന്ന് ലഹരിവസ്തുക്കൾ ഒന്നും കണ്ടെത്തിയില്ല. പ



