24 June, 2026 12:21:06 PM


പാ​ല​ക്കാ​ട് യുവാവിനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമം; അ​യ​ൽ​വാ​സി അറസ്റ്റിൽ



പാ​ല​ക്കാ​ട്: ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്. ആ​നി​ക്കോ​ട് സ്വ​ദേ​ശി സ​തീ​ശ് കു​മാ​റി​നാ​ണ് പ​രി​ക്കേ​റ്റ​ത്. പു​റം​ഭാ​ഗ​ത്ത് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ ഇ​യാ​ൾ ചി​കി​ത്സ​യി​ലാ​ണ്. പ്ര​തി ര​മേ​ശ് കോ​യ​ന്പ​ത്തൂ​രി​ൽ പി​ടി​യി​ലാ​യി. പാ​ല​ക്കാ​ട് മാ​ത്തൂ​രി​ലാ​ണ് ഞാ​യ​റാ​ഴ്ച​യാ​ണ് സം​ഭ​വം. അ​സു​ഖ​ബാ​ധി​ത​നാ​യ സു​ഹൃ​ത്ത് ര​തീ​ഷി​നെ സ​ന്ദ​ർ​ശി​ക്കാ​ൻ അ​യ​ൽ​വീ​ട്ടി​ലേ​ക്ക് പോ​യ​താ​ണ് സ​തീ​ശ്. ഇ​വി​ടെ​വ​ച്ച് ര​തീ​ഷി​ന്‍റെ സ​ഹോ​ദ​ര​നാ​യ ര​മേ​ശ് ആ​സി​ഡ് ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. നേ​ര​ത്തേ ര​മേ​ശ് സ​ഹോ​ദ​ര​നെ മ​ർ​ദി​ച്ച വി​വ​രം സ​തീ​ശ് പോ​ലീ​സി​ൽ അ​റി​യി​ച്ചി​രു​ന്നു. ഈ ​വൈ​രാ​ഗ്യ​മാ​കാം ആ​ക്ര​മ​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് വി​വ​രം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 915