23 June, 2026 07:52:45 PM


വസ്ത്രം തരാമെന്ന് പറഞ്ഞ് 8 വയസുകാരിയെ വീട്ടിൽ വിളിച്ചു വരുത്തി പീഡനം; മുസ്ലിം ലീഗ് നേതാവ് പിടിയിൽ



പാലക്കാട്: എട്ടുവയസ്സുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ മുസ്ലിം ലീഗ് നേതാവ് പിടിയിൽ. പാലക്കാട് ചാലിശ്ശേരി കപ്പൂർ എറവക്കാട് സ്വദേശി കിഴക്കു വീട്ടിൽ ഷിഹാബുദ്ദീനെയാണ് ചാലിശ്ശേരി പോലീസ് പിടികൂടിയത്. വസ്ത്രം നല്‍കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചുവെന്നാണ് കേസ്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വീട്ടിൽ ആരുമില്ലാത്ത സമയം ദളിത് പെൺകുട്ടിയെ വിളിച്ചു വരുത്തുകയായിരുന്നു. കുട്ടി അലറിവിളിച്ച് വീട്ടിൽ നിന്ന് ഇറങ്ങിയോടി. കുട്ടിയുടെ വീട്ടുകാരുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 920