10 June, 2026 10:10:21 AM
മലമ്പുഴ ഡാമില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

മലമ്പുഴ: പാലക്കാട് മലമ്പുഴ ഡാമില്‍ കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം പരിയാപുരം സ്വദേശി ചെക്കുമാരകത്തില്‍ വീട്ടില്‍ സലീമിന്റെ മകന്‍ ഷെമിലാണ് മരിച്ചത്. 22വയസായിരുന്നു. പാലക്കാട് ഇരട്ടയാലിലെ സ്വകാര്യ കോളേജില്‍ ബി ഫാം ഏഴാം സെമസ്റ്റര്‍ വിദ്യാര്‍ഥിയാണ് ഷെമില്‍. സുഹൃത്തുക്കള്‍ക്കൊപ്പം അഞ്ച് മണിയോടെ മലമ്പുഴയിലെത്തിയ ഷെമില്‍ കുളിക്കുന്നതിനിടയിലാണ് ഡാമില്‍ അകപ്പെട്ടത്.
ചൊവ്വാഴ്ച വൈകീട്ട് 6 മണിയോടെയായിരുന്നു ഡാമില്‍ അകപ്പെട്ടത്. എട്ടുപേരടങ്ങിയ സംഘമായാണ് ഇവര്‍ മലമ്പുഴയില്‍ എത്തിയത്. നീന്തി തിരികെ കരയില്‍ കയറുന്നതിനിടെയാണ് വിദ്യാര്‍ത്ഥി വെള്ളത്തില്‍ അകപ്പെട്ടതെന്നാണ് വിവരം. സംഭവത്തിന് പിന്നാലെ ഫയര്‍ഫോഴ്‌സ് എത്തി തെച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. വെളിച്ചക്കുറവ് മൂലം തെരച്ചില്‍ നിര്‍ത്തിവച്ചു. ബുധനാഴ്ച രാവിലെ സ്‌കൂബാ ഡൈവിങ് സംഘം അടക്കം എത്തി പരിശോധന നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.



