04 June, 2026 12:11:39 PM


പാലക്കാട് നാ​യ​യെ കൊ​ന്ന് കു​ടി​വെ​ള്ള ടാ​ങ്കി​ൽ ഇ​ട്ടു



പാലക്കാട്: കണ്ണാടി പഞ്ചായത്തിലെ കൊല്ലങ്കോട്ട് പറമ്പിൽ പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു. ഇരുപതോളം കുടുംബങ്ങൾ കുടിക്കാൻ ഉപയോഗിക്കുന്ന ടാങ്കിലാണ് പട്ടിയെ കൊന്നിട്ടത്. രൂക്ഷഗന്ധം വന്നതോടെയാണ് നാട്ടുകാർ ടാങ്ക് പരിശോധിച്ചത്. തുടർന്ന് പട്ടിയുടെ ജഡം അഴുകിയ നിലയിൽ കണ്ടെത്തുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 948