03 June, 2026 12:57:22 PM


വാണിയംകുളത്ത് ഒന്നര വയസ്സുകാരന് തെരുവുനായയുടെ കടിയേറ്റു



ഒറ്റപ്പാലം: പാലക്കാട് ഒറ്റപ്പാലം വാണിയംകുളത്ത് ഒന്നര വയസുകാരന് തെരുവുനായയുടെ കടിയേറ്റു. ഉണ്ടിയില്‍പടി രോഹിണി- ഷനൂജ് ദമ്പതികളുടെ മകനായ ഇഷാനാണ് കടിയേറ്റത്. അമ്മയുടെ കൈ പിടിച്ച് ഫൂട്പാത്തിലൂടെ നടക്കുമ്പോഴാണ് നായ ആക്രമിച്ചത്. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. ഇടുപ്പിന് താഴെ പരിക്കേറ്റ കുട്ടി ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. അതേസമയം കുട്ടിയെ നായ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

വാണിയംകുളത്തെ ആയുര്‍വേദ കടയില്‍ മരുന്നുവാങ്ങാന്‍ പോയതാണ് അമ്മയും കുട്ടിയും. അപ്പോഴാണ് സമീപത്ത് കിടന്നിരുന്ന നായ പിറകിലൂടെ വന്ന് അപ്രതീക്ഷിതമായി ആക്രമിച്ചത്. ഇതിന് മുമ്പും ഇതേ നായ മറ്റൊരു കുട്ടിയെ ആക്രമിച്ചിട്ടുണ്ടെന്നും കുഞ്ഞിന്റെ അമ്മ പറഞ്ഞു. തെരുവുനായ ശല്യത്തില്‍ ശാശ്വതമായ പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K