21 May, 2026 08:25:09 PM


പാലക്കാട് എക്സൈസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു



പാലക്കാട്: സിനിമ-നാടക മേഖലകളിലും എക്സൈസ് ബോധവൽക്കരണ പ്രവർത്തനങ്ങളിലും സജീവമായിരുന്ന അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബി.ജെ. ശ്രീജി (54) അന്തരിച്ചു. പാലക്കാട് യാക്കരയിലുള്ള സ്വകാര്യ ലോഡ്ജിൽ കുഴഞ്ഞുവീണായിരുന്നു അന്ത്യം. തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം ഔദ്യോഗിക ആവശ്യങ്ങൾക്കായി പാലക്കാട് ലോഡ്ജിൽ താമസിച്ച് വരികയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.

വ്യാഴാഴ്ച രാവിലെ തനിക്ക് കടുത്ത ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുന്നുണ്ടെന്ന് ശ്രീജി സുഹൃത്തുക്കളെ ഫോണിൽ വിളിച്ചറിയിച്ചിരുന്നു. തുടർന്ന് സുഹൃത്തുക്കൾ മുറിയിലെത്തുകയും ഇദ്ദേഹത്തെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ തേടുകയും ചെയ്തു. എന്നാൽ ആശുപത്രിയിൽ നിന്നും തിരികെ ലോഡ്ജ് മുറിയിലെത്തിയ ശേഷം, ഉച്ചയ്ക്ക് മൂന്നരയോടെ ബാത്ത്റൂമിൽ വെച്ച് ഇദ്ദേഹം വീണ്ടും കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 955