19 May, 2026 07:58:19 PM


കണ്ണവത്ത്‌ നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് സിനിമാ നടന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു



കണ്ണൂര്‍: കണ്ണൂരില്‍ വാഹനാപകടത്തില്‍ സിനിമാ നടന്‍ അടക്കം രണ്ടുപേര്‍ മരിച്ചു. കണ്ണൂര്‍ കണ്ണവത്തു വെച്ചാണ് അപകടം. സിനിമാ നടന്‍ ഇസ്മയില്‍, ബാബു എന്നിവരാണ് മരിച്ചത്. കണ്ണൂര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ ടയര്‍ പഞ്ചര്‍ കട നടത്തുകയാണ് മരിച്ച ബാബു. ഇസ്മയില്‍ വിനയന്‍ സംവിധാനം ചെയ്ത അത്ഭുത ദ്വീപ് ഉള്‍പ്പെടെ ഏതാനും സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. വൈകീട്ട് പേരാവൂര്‍ ഭാഗത്തു നിന്നെത്തിയ കാര്‍ കണ്ണവം പൊലീസിന്റെ കാമറ പോസ്റ്റ് ഇടിച്ചു തകര്‍ത്തശേഷമാണ് ഇരുവരെയും ഇടിച്ചു തെറിപ്പിച്ചത്. ഇരുവരും സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു.







Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K